അറ്റ്‌ലാന്റാ: നോര്‍ത്തമേരിക്കന്‍ ചര്‍ച്ച് ഓഫ് ഗോഡ് (ഇന്ത്യാ) ഫെലോഷിപ്പ് 14-ാമതു ദേശീയ സംഗമം ആഗസ്റ്റ് 6-9വരെ പെന്‍സില്‍വേനിയ കിങ് ഓഫ് പെര്‍ഷിയയിലെ വാലിഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. ദേശീയ പ്രസിഡന്റ് പാസ്റ്റര്‍ ബേബി ദാനിയേല്‍ ഉദ്‌ഘാടനം ചെയ്യും. ദൈവസഭാ ജനറല്‍ ഓവര്‍സിയര്‍ റവ. റെയ്‌മന്‍ഡ് കള്‍പെപ്പെര്‍, റവ. പി. ഡഗ്ലസ് സ്‌മോള്‍, ഡോ. മാര്‍ക്ക് വോക്കര്‍ എന്നിവര്‍ പ്രധാന പ്രസംഗകരായിരിക്കും. കേരളത്തില്‍ നിന്നും പാസ്റ്റര്‍ എം. കുഞ്ഞപ്പി, സുവി. പി.ഐ. ഏബ്രഹാം എന്നിവരും പ്രസംഗിക്കും. യുവജനസമ്മേളത്തില്‍ റവ.ഗ്ലെന്‍ ബഡോന്‍സ്‌കിയും വനിതാ സമ്മേളനത്തില്‍ സിസ്റ്റര്‍ സൂസന്‍ ദാനിയേലും മുഖ്യ പ്രസംഗകരായിരിക്കും. ``ഉണര്‍ന്നിരുന്നു പ്രാര്‍ഥിക്കുക'' എന്നതാണു ചിന്താവിഷയം
പാസ്റ്റര്‍ സണ്ണി താഴാമ്പളം (വൈസ് പ്രസിഡന്റ്), ബ്രദര്‍ സജി മാത്യു (സെക്രട്ടറി), ജോളി തോമസ് (ട്രഷറര്‍), ഷാജന്‍ അലക്‌സ് (യൂത്ത് കോ-ഓര്‍ഡിനേറ്റര്‍), പാസ്റ്റര്‍ പി.പി. കുര്യന്‍ (മീഡിയ& പബ്ലിസിറ്റി), വര്‍ഗീസ് ജോസഫ്(ഓഡിറ്റര്‍) തുടങ്ങിയവരടങ്ങിയ ദേശീയകമ്മറ്റി പ്രവര്‍ത്തനത്തിനു നേതൃത്വം നല്‌കും.