Goodnews Goodnews Goodnews
The No.1 Online Christian News Paper, Your Source for Christian News and Events
Goodnews
GoodNews
Problem Viewing Font??..Click Here

Goodnews
Goodnews
NEWS SECTIONS
 
GN INFO
 
GN SERVICES
 

Main News


നക്ഷത്രത്തിളക്കവുമായി
എസ്ഥേര്‍

Posted on Wed, 24 Jun 2009 14:22:37 -0400


കോട്ടയം: സംസ്ഥാനമെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ രണ്ടാം റാങ്കിന്റെ നക്ഷത്രത്തിളക്കത്തിലാണു പെന്തെക്കോസ്‌തുകാരി എസ്ഥേര്‍ ജോണ്‍സണ്‍. നാട്ടകം കാഞ്ഞിരത്തുംമൂട്ടില്‍ പാസ്റ്റര്‍ കെ. ഒ. ജോണ്‍സന്റെയും സൂസമ്മയുടെയും മൂത്ത പുത്രിയായ എസ്ഥേര്‍ ചിങ്ങവനം ക്ലിമിസ്‌ സ്‌കൂള്‍ ആന്റ്‌ ജൂണിയര്‍ കോളേജില്‍ നിന്നും 95 ശതമാനം മാര്‍ക്കോടുകൂടിയാണു പ്ലസ്‌ റ്റു വിജയിച്ചത്‌. ഇതു രണ്ടാമത്തെ പ്രാവശ്യമാണു പ്രവേശനപരീക്ഷയെഴുതിയത്‌. പാലായിലായിരുന്നു പരിശീലനം. കഴിഞ്ഞവര്‍ഷം മൂവായിരത്തിലേറെയായിരുന്നു റാങ്ക്‌. അഖിലേന്ത്യാ പ്രവേശനപരീക്ഷയില്‍ 133-ാമത്തെ റാങ്ക്‌ നേടിയ എസ്ഥേര്‍ ചെന്നൈ മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിക്കഴിഞ്ഞു. മിഷനറി ഡോക്‌ടര്‍ ആകുവാന്‍ താത്‌പര്യപ്പെടുന്ന എസ്ഥേറിനു ന്യൂറോളജിയില്‍ വിദഗ്‌ധയാകുവാനാണു മോഹം. പഠനത്തില്‍ മികവു കാട്ടിയിരുന്ന എസ്ഥേറിനു 10-ാം തരത്തില്‍ 94 ശതമാനം മാര്‍ക്കുണ്ടായിരുന്നു. പഠനത്തിനു പുറമേ കഥകള്‍ വായിക്കുന്നത്‌ തന്റെ ഇഷ്‌ടവിനോദമാണ്‌. സഭയുടെ സംഗീതവിഭാഗമായ ന്യൂവിഷന്‍ സിങ്ങേഴ്‌സിലെ ഗായികകൂടെയാണ്‌.
പ്രാര്‍ഥനയുടെയും വിടുതലിന്റെയും കഥകള്‍ പറയുവാനുള്ള ഒരു കുടുംബമാണിത്‌. കോട്ടയം നഗരമധ്യത്തില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു മരണത്തിന്റെ വക്കോളമെത്തിയ ജോണ്‍സനെ ദൈവം അത്‌ഭുതകരമായി വിടുവിച്ചതാണു തന്നെ രക്ഷയിലേക്കും പിന്നീട്‌ സുവിഷേപ്രവര്‍ത്തനത്തിലേക്കും നയിച്ചത്‌. ഇലക്‌ട്രീഷ്യനായിരുന്നു അദ്ദേഹം. ഇപ്പോള്‍ നാട്ടകം വില്ലേജ്‌ ഓഫീസിനുസമീപം ന്യൂവിഷന്‍ ഗോസ്‌പല്‍ ചര്‍ച്ച്‌ എന്ന സ്വതന്ത്രസഭയ്‌ക്കു നേതൃത്വം നല്‍കുന്നു. മകള്‍ ഡോക്‌ടറാകണമെന്നതു തന്റെ സ്വപ്‌നവും പ്രാര്‍ഥനയുമായിരുന്നുവെന്നു അദ്ദേഹം ഗുഡ്‌ന്യൂസിനോടു പറഞ്ഞു. ഇളയമകള്‍ എലിസബത്തും ഡോക്‌ടരാകണമെന്ന ആഗ്രഹമാണുള്ളത്‌. തന്റെ പ്രാര്‍ഥനയ്‌ക്കു ദൈവം നല്‌കിയമറുപടിയാണ്‌ ഈ വിജയംമെന്നും പാസ്റ്റര്‍ ജോണ്‍സണ്‍ പറയുന്നു. ജൂലൈ മാസത്തില്‍ നടക്കുന്ന വിപുലമായ ഗുഡ്‌ന്യൂസ്‌ അവാര്‍ഡ്‌ദാന സമ്മേളനത്തില്‍ എസ്ഥേറിനെ ആദരിക്കും.

Adsense
Goodnews
Good News, Kerala, India
Ph: +91 619-668-51 . Fax +91 619-668-11
Copyright© GoodNews 2010. All Rights Reserved.
Goodnews