Goodnews Goodnews Goodnews
The No.1 Online Christian News Paper, Your Source for Christian News and Events
Goodnews
GoodNews
Problem Viewing Font??..Click Here

Goodnews
Goodnews
NEWS SECTIONS
 
GN INFO
 
GN SERVICES
 

Main News


പി.ഐ.സി.സിക്കു പുതിയ നേതൃത്വം

Posted on Wed, 24 Jun 2009 14:18:43 -0400


കുമ്പനാട്‌: പെന്തെക്കോസ്‌തു സഭകളുടെ ഐക്യവേദിയായ പെന്തെക്കോസ്‌ത്‌ ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സില്‍ (പി. ഐ. സി. സി.) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കുമ്പനാട്‌ കേന്ദ്ര ഓഫീസില്‍ പാസ്റ്റര്‍ റ്റി.എസ്‌. ഏബ്രഹാമിന്റെ അദ്ധ്യക്ഷതയിലായിരുന്നു തിരഞ്ഞെടുത്തത്‌. പാസ്റ്റര്‍ കെ.സി. ജോണ്‍ (ചെയര്‍മാന്‍), പാസ്റ്റര്‍ ഒ.എം. രാജുക്കുട്ടി (ജനറല്‍ സെക്രട്ടറി), ബ്രദര്‍ സി.വി. മാത്യു (ട്രഷറര്‍) എന്നിവരാണ്‌ പ്രധാന ഭാരവാഹികള്‍.
സ്ഥാപകചെയര്‍മാന്‍ പാസ്റ്റര്‍ റ്റി.എസ്‌. ഏബ്രഹാം രക്ഷാധികാരിയായി തുടരും. പാസ്റ്റര്‍മാരായ എം. കുഞ്ഞപ്പി, റ്റി.ജി. കോശി, വി.റ്റി. ഏബ്രഹാം, തോമസ്‌ ഫിലിപ്‌, വി.എ. തമ്പി, തോമസ്‌ ജോണ്‍ എന്നിവര്‍ വൈസ്‌ ചെയര്‍മാന്മാരായിരിക്കും. പാസ്റ്റര്‍ ബാബു ജോര്‍ജ്‌, ഡോ. റ്റി.പി. ഏബ്രഹാം, ബ്രദ. വിജോയി സ്‌കറിയ എന്നിവര്‍ സെക്രട്ടറിമാരായി തുടരും.
സ്വതന്ത്ര പെന്തെക്കോസ്‌ത്‌ സഭകളുടെയും വിവിധ സംഘടനകളുടെയും നേതാക്കളായ പാസ്റ്റര്‍മാരായ പി.എം. ബേബി, ബേബി മാത്യു, കുഞ്ഞ്‌ കോടിയാട്ട്‌, ഡോ. മാത്യൂസ്‌ ചാക്കോ, സി.വി. ജോണ്‍, കെ.റ്റി. ഉമ്മന്‍, പി.ജി. ജേക്കബ്‌, പി.ഐ. ബെന്നി, സി.പി. ഐസക്‌, ഫിന്നി പി. മാത്യു എന്നിവര്‍ എക്‌സിക്യൂട്ടീവ്‌ അംഗങ്ങളായിരിക്കും.
ലോകമെങ്ങുമുള്ള പെന്തെക്കോസ്‌തര്‍ക്ക്‌ ആത്മീയ- സാമൂഹ്യ രംഗങ്ങളില്‍ ഐക്യമായി പ്രവര്‍ത്തിപ്പാന്‍ കഴിയുന്ന വിശാല വേദിയാണു പി.ഐ.സി.സി. അതാതു പ്രദേശങ്ങളിലുള്ള പെന്തെക്കോസ്‌തു സഭകളുടെ ഐക്യവേദിയാണ്‌ സംഘടനയുടെ പ്രാദേശിക ഘടകം. സെപ്‌റ്റംബര്‍ 21-നു വെണ്ണിക്കുളത്തു നടക്കുന്ന `വിഷന്‍-2009' സെമിനാറിനോടനുബന്ധിച്ചു യോഗത്തില്‍ പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കും.
വിവിധ രാജ്യങ്ങളില്‍ സംഘടനയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുവാന്‍ പദ്ധതിയുണ്ട്‌. ഡോ. ജോയി പി. ഉമ്മന്‍ (പ്രസിഡന്റ്‌), വര്‍ഗീസ്‌ ഫിലിപ്പ്‌ (സെക്രട്ടറി), പാസ്റ്റര്‍ പൊടിയന്‍ തോമസ്‌ (ജോ. സെക്രട്ടറി), പാസ്റ്റര്‍മാരായ ഡോ. ഇട്ടി ഏബ്രഹാം, ഡോ. കെ.പി. ടൈറ്റസ്‌, വിത്സണ്‍ ജോസ്‌, ഷാജി കാരയ്‌ക്കല്‍, സജി തട്ടയില്‍ തുടങ്ങിയവരടങ്ങിയ കമ്മറ്റി അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നു.

Adsense
Goodnews
Good News, Kerala, India
Ph: +91 619-668-51 . Fax +91 619-668-11
Copyright© GoodNews 2010. All Rights Reserved.
Goodnews