Goodnews Goodnews Goodnews
The No.1 Online Christian News Paper, Your Source for Christian News and Events
Goodnews
GoodNews
Problem Viewing Font??..Click Here

Goodnews
Goodnews
NEWS SECTIONS
 
GN INFO
 
GN SERVICES
 

Todays Thought


ചെറിയതും മറക്കരുത്‌

Posted on Tue, 28 Jul 2009 17:25:28 -0400

നാലാള്‍ കാണുന്ന കാര്യങ്ങള്‍ ചെയ്‌ത്‌ അഭിനന്ദനം നേടുവാനാഗ്രഹിക്കുന്നവരാണു സാധാരണ മനുഷ്യന്‍. ഇതിനിടയ്‌ക്കു തങ്ങള്‍ക്കുള്ള ചെറിയ കഴിവുകളും സാധ്യതകളും അവര്‍ മറന്നു പോകുന്നു. ഒരു താലന്തു ലഭിച്ച ദാസന്‍ അതു കുഴിച്ചുവെച്ചതുതന്നെ ഉദാഹരണം.
ഒരു ചൈനീസ്‌ ഗായകസംഘം തങ്ങളുടെ സംഗീതകച്ചേരിയുടെ അരങ്ങേറ്റം നടത്തുകയായിരുന്നു. വിവിധ തരത്തിലുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചു ഗാനാലാപനം ആരംഭിച്ചു. പെട്ടെന്നു ലീഡര്‍ പാട്ടു നിര്‍ത്തുവാന്‍ ആജ്‌ഞാപിച്ചു. ആര്‍ക്കു എന്തു പിഴവുപറ്റിയെന്നറിയാതെ എല്ലാവരും ഭയന്നു. ലീഡര്‍ ചോദിച്ചു. നമ്മുടെ പിക്കാലോ എവിടെ? ശാന്തസ്വരമുതിര്‍ക്കുന്ന ചെറിയൊരു ഉപകരണമാണ്‌ പിക്കാലോ. ഇത്രയേറെ ഉപകരണങ്ങളുടെ ശബ്‌ദം കൊണ്ട്‌ അരങ്ങുതകര്‍ക്കുന്നതിനിടയില്‍ തന്റെ ചെറിയ ഉപകരണത്തിന്റെ ശബ്‌ദം മുങ്ങിപ്പോകുമെന്നു ചിന്തിച്ചു ശാന്തനായിരിക്കുകയായിരുന്നു അതുപയോഗിക്കുവാന്‍ നിയോഗിക്കപ്പെട്ടയാള്‍. പക്ഷേ, കഴിവുറ്റ നേതാവിനു അതു തിരിച്ചറിയാനായി.
ഓരോ ഗായകനുമുള്ള മുന്നറിയിപ്പുകൂടിയായിരുന്നു അത്‌. പിക്കാലോയുടെ നേരിയസ്വരംകൂടെ ഗാനപരിപാടിയുടെ പൂര്‍ത്തീകരണത്തിനാവശ്യമാണ്‌.
സമൂഹത്തില്‍ നമ്മുടെ ചെറിയ സേവനത്തിനും പ്രസക്തിയുണ്ട്‌. വീട്ടില്‍ പൊന്നും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങള്‍ മാത്രമല്ല, മണ്ണും മരവും കൊണ്ടുള്ളവയ്‌ക്കും ഉപയോഗമുണ്ടെന്നു യേശു പറഞ്ഞു. കഴിവുകള്‍ ദൈവത്തിന്റെ ദാനമാണ്‌. ചെറിയവയ്‌ക്കും വലിയവയ്‌ക്കും അതതിന്റെ സ്‌ഥാനവും ഉപയോഗവും പ്രസക്തിയമുണ്ട്‌. ദൈവം നമുക്കു നല്‌കിയിരിക്കുന്ന ദാനം - അതെന്തുമാകട്ടെ അതു വിശ്വസ്‌തയോടെ ഉപയോഗിക്കുകയാണു നമ്മുടെ കടമ. പരിഭവത്തിലല്ല ഉപയോഗത്തിലാണു ദൈവം പ്രസാദിക്കുക. നമ്മുടെ അലസതയോ നിരാശയോ, ദൈവത്തെ ദുഃഖിപ്പിക്കരുത്‌. നമ്മുടെ പ്രതിഫലം നഷ്‌ടമാക്കുവാന്‍ ഇടയാക്കുകയുമരുത്‌.

Adsense
Goodnews
Good News, Kerala, India
Ph: +91 619-668-51 . Fax +91 619-668-11
Copyright© GoodNews 2010. All Rights Reserved.
Goodnews