Goodnews Goodnews Goodnews
The No.1 Online Christian News Paper, Your Source for Christian News and Events
Goodnews
GoodNews
Problem Viewing Font??..Click Here

Goodnews
Goodnews
NEWS SECTIONS
 
GN INFO
 
GN SERVICES
 

National News


തമിഴ്‌ പുലികള്‍ ബന്ദികളാക്കിയ
21 ശുശ്രൂഷകരെ
ശ്രീലങ്കന്‍ സൈന്യം മോചിപ്പിച്ചു

Posted on Wed, 13 May 2009 13:31:19 -0400


ചാക്കോ കെ. തോമസ്‌
കൊളംബോ: തമിഴ്‌ പുലികള്‍ ബന്ദികളാക്കിയ പെന്തെക്കോസ്‌തു സഭയിലെ ശുശ്രൂഷകരായ മൂന്നു പാസ്‌റ്റര്‍മാരെയും 13 സഹോദരിമാരെയും മുല്ലത്തീവ്‌ വനമേഖലയില്‍ നിന്നും ഏപ്രില്‍ 25 നു രാവിലെ ശ്രീലങ്കന്‍ സൈന്യം മോചിപ്പിച്ചു. കുറെദിവസങ്ങളായി തമിഴ്‌പുലികളുടെ നിയന്ത്രിത മേഖലയില്‍ ആയിരുന്ന ശുശ്രൂഷകര്‍ മുല്ലത്തീവ്‌ വനത്തില്‍ ആഹാരമൊന്നുമില്ലാതെ കഴിയുകയായിരുന്നു. പിന്നീട്‌ ശ്രീലങ്കന്‍ പട്ടാളം മുല്ലത്തീവ്‌ വനമേഖല വളഞ്ഞ്‌ തമിഴ്‌ പുലികളെ കീഴ്‌പ്പെടുത്തുകയും പെന്തെക്കോസ്‌തു ശുശ്രൂഷകരെ മോചിപ്പിക്കുകയുമായിരുന്നു. മിഷന്‍ പ്രവര്‍ത്തകരുടെ വസ്‌ത്രങ്ങളടങ്ങിയ ബാഗുകള്‍ ലങ്കന്‍ പട്ടാളക്കാര്‍ ചുമന്നു കാട്ടിലൂടെ അവരെ സുരക്‌ഷിതമായി പട്ടാളക്യാമ്പില്‍ എത്തിക്കുകയായിരുന്നു.
1924-ല്‍ പാസ്റ്റര്‍ പോള്‍ സിലോണില്‍ ആരംഭിച്ച സിലോണ്‍ പെന്തക്കോസ്‌തു മിഷന്‍ (ഇന്ത്യയിലെ ദി പെന്തെക്കോസ്‌തു മിഷന്‍) കൊളംബോയിലെ മട്ടക്കുഴി ഹെഡ്‌ക്വാര്‍ട്ടേഴ്‌സിന്റെ കീഴില്‍ 45 പ്രദേശിക സഭകളും ജാഫ്‌ന, കിളിനോച്ചി, ബാട്ടിക്കോള, മാനാര്‍ തുടങ്ങി നാലു സെന്റര്‍ ഫെയ്‌ത്തുഹോമുകളും ഉണ്ട്‌. സഭയുടെഅസോസിയേറ്റ്‌ ഡപ്യൂട്ടി ചീഫ്‌ പാസ്റ്റര്‍കൂടിയായ പാസ്റ്റര്‍ ജോയി ഫിച്ചാണ്‌ ശ്രലങ്കയിലെ ചുമതല വഹിക്കുന്നത.്‌ പാസ്റ്റര്‍ ജോയി ഫിച്ചിന്റെ നിര്‍ദേശപ്രകാരം ജാഫ്‌നയില്‍നിന്ന്‌ മിഷന്റെ ഒരു സുവിശേഷകനെ മുല്ലത്തീവ്‌ പട്ടാളക്യാമ്പില്‍ അയയ്‌ക്കുകയും ഏവരും സുരക്ഷിതരായി രിക്കുന്നതായും തമിഴ്‌പുലികളും ശ്രീലങ്കന്‍സേനയുമായുള്ള യുദ്ധം അവസാനിച്ചാല്‍ മാത്രമേ ശുശ്രൂഷകരെ ക്യാമ്പില്‍ നിന്നും വിട്ടയയ്‌ക്കുകയുള്ളൂ എന്നും അറിയിച്ചു. തമിഴ്‌ പുലികളും ലങ്കന്‍ സേനയുമായി പോരാട്ടം തുടരുന്നതിനാല്‍ ശ്രിലങ്കയില്‍ പല ക്രൈസ്‌തവസഭകളുടെയും ആരാധനകള്‍ നിര്‍ത്തലാക്കിയിരിക്കുകയാണെന്നും അറിയുന്നു. സ്വതന്ത്ര തമിഴ്‌ രാജ്യത്തിനായി 1983-ല്‍ ആരംഭിച്ച പോരാട്ടം അവസാന പോരാളിയും മരിച്ചുവീഴുന്നതുവരെ അവസാനിപ്പിക്കുകയില്ലെന്നാണു തമിഴ്‌ പുലികള്‍ വ്യക്തമാക്കുന്നത്‌. പുലി നിയന്ത്രിത മേഖലയില്‍ കുടുങ്ങിയ ഒരു ലക്ഷം പേര്‍ സൈനിക നിയന്ത്രണത്തിലുള്ള സുരക്ഷിതമേഖലയില്‍ ഇതുവരെ എത്തിയതായാണ്‌ ശ്രീലങ്കന്‍ പ്രതിരോധമന്ത്രാലയം അവകാശപ്പെടുന്നത്‌
ശ്രീലങ്കയിലെ പല ക്രിസ്‌തീയ സഭകളിലെയും തമിഴ്‌ കുടുംബങ്ങള്‍ സ്വന്തം വീടുകള്‍ ഉപേക്ഷിച്ച്‌ ഇപ്പോള്‍ സുരക്ഷിത മേഖലയിലേക്കു പാലായനം ചെയ്യുകയാണ്‌.
ലോകം ഇന്നു അഭുമുഖീകരിക്കുന്ന ഏറ്റവും കടുത്ത മനുഷ്യാവകാശ പ്രശ്‌നമാണു ശ്രീലങ്കയില്‍ നീറിപ്പുകയുന്നത്‌. യുദ്ധമേഖലയില്‍ നിന്ന്‌ ആളുകളെ രക്ഷപ്പെടുത്താനുള്ള ദൗത്യത്തില്‍ യു. എന്‍ തുടങ്ങിയ രാജ്യാന്തര സംഘടനകളെ വിശ്വസിക്കണമെന്ന ഇന്ത്യയുടെ ആവശ്യം അയല്‍ രാജ്യമെന്ന നിലയക്കും തമിഴ്‌ വംശജരോടുള്ള നമ്മുടെ പ്രത്യേക താത്‌പര്യത്തെ മുന്‍നിര്‍ത്തിയും ശ്രീലങ്ക ഗൗരവമായി എടുക്കുവാനും, നമുക്കു തൊട്ടടുത്തുള്ള ആ വലിയ ദ്വീപിലെ നമ്മുടെ സഹവിശ്വാസികളെ എത്രയും പെട്ടെന്ന്‌ വിടുവിക്കേണ്ടതിനും ഏവരും പ്രാര്‍ഥിക്കുമല്ലോ!


Other National News in this week
Adsense
Goodnews
Good News, Kerala, India
Ph: +91 619-668-51 . Fax +91 619-668-11
Copyright© GoodNews 2010. All Rights Reserved.
Goodnews